കൃഷ്ണകിരീടം – Krishna Kireedam

കിരീടത്തിന്റെ ആകൃതിയിലുള്ള പൂങ്കുലകളുള്ള കൃഷ്ണകിരീടം ഇന്ത്യ, ശ്രീ ലങ്ക തുടങ്ങിയ ദക്ഷിണേഷ്യൻ രാജ്യങ്ങളിലും ദക്ഷിണ പൂർവേഷ്യൻ രാജ്യങ്ങളിലും പൊതുവെ കണ്ടു വരുന്നു. വര്ഷം മുഴുവൻ പൂക്കുന്ന ഈ ചെടി നിത്യ ഹരിത ഇനത്തിൽ പെടുന്നു.

കൃഷ്ണകിരീടം - സ്‌ഥലം: കോട്ടയം | ഫോട്ടോ: അഭിനവ് ആർ
കൃഷ്ണകിരീടം – സ്‌ഥലം: കോട്ടയം | ഫോട്ടോ: അഭിനവ് ആർ

വിവരണം

ചെറിയ പൂക്കളോടുകൂടിയ പിരമിഡ് ആകൃതിയിലുള്ള ഈ പൂക്കുലകൾക്ക് ഒന്ന് മുതൽ ഒന്നര അടി വരെ ഉയരം കാണും. ഇവ ഇലകൾക്ക് മീതെ വളർന്നു നിൽക്കുന്നു. ഇതിൽ ചുവപ്പും ഓറഞ്ചും നിറത്തിലുള്ള നിരവധി ചെറിയ പൂക്കൾ ഉണ്ടാവും. തട്ടുകൾ പോലെ വളരുന്ന ഇവയിൽ ഓരോന്നിനും അഞ്ച് ഇതളുകളുണ്ടാവും.

5 അടിയോളം വളരുന്ന ഈ ചെടിയുടെ ഇലകളും വലുതാണ്. പല അറ്റങ്ങളുണ്ടിവയ്ക്.

ഉപയോഗങ്ങൾ

ഭംഗിയുള്ള പൂക്കളുള്ള കാരണം ഈ ചെടി ഒരു അലങ്കാരച്ചെടിയായി ഉദ്യാനങ്ങളിലും മറ്റും വളർത്താറുണ്ട്.

ഓണക്കാലത്ത് പൂക്കളമിടാനുപയോഗിക്കുന്നതും കൃഷ്ണകിരീടത്തിന്റെ എടുത്തു പറയേണ്ട ഒരു സവിശേഷതയയാണ്.

ചില ഔഷധ ഗുണങ്ങളും ഈ ചെടിക്ക് ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. പൂക്കളും ഇലയും ചേർത്ത് നീര് കുറക്കാനും മറ്റും ഉപയോഗിക്കുന്നു

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു